എസ്.എസ്.എഫ് കാസർകോട് ജില്ലാ മുത്തഅല്ലിം സമ്മേളനം നവംബർ 7-ന് സഅദിയ്യയിൽ

കാസർകോട്: ‘സമസ്ത 100 പ്രകാശ വർഷങ്ങൾ’ എന്ന ശീർഷകത്തിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെന്റീനറി കോൺഫറൻസിന്റെ ഭാഗമായി എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ മുത്തഅല്ലിം സമ്മേളനം നവംബർ 7-ന് സഅദിയ്യയിൽ നടക്കും.

ജില്ലയിലെ വിവിധ ദർസ്, ശരീഅത്ത്, ദഅ്‌വ കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

ജനുവരി 28, 29, 30, 31 തീയതികളിലാണ് മലപ്പുറം വാദി ഹറമൈനിൽ സമസ്ത ശതാബ്ദി സമ്മേളനം നടക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് ജില്ലയിൽ വിപുലമായ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *