ഐപിഎല്ലിന് മുന്‍പേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വന്‍ തിരിച്ചടി; ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ ആരംഭിക്കാനിരിക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി. ചെന്നൈയുടെ സ്റ്റാര്‍ പേസര്‍ നഥാന്‍ എല്ലിസ് പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. കാലിന് പരിക്കേറ്റ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ക്ക് ഐപിഎല്‍ സീസണ്‍ നഷ്ടമാകും.

എല്ലിസിന് പകരക്കാരനെ ഉടന്‍ ടീമിലെത്തിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വ്യക്തമാക്കി. എല്ലിസ് പുറത്തായത് ടീമിന് വലിയ നഷ്ടമാണെന്ന് സിഎസ്‌കെ സിഇഒ കെഎസ് വിശ്വനാഥന്‍ പറഞ്ഞു. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന താരമാണ് എല്ലിസ്.

Leave a Reply

Your email address will not be published. Required fields are marked *