കാൽ മുറിച്ചുമാറ്റിയ ഡയാലിസിസ് രോഗിക്ക് സാന്ത്വനം; ആയിഷാ മസ്ജിദ് ചാരിറ്റി കെയർ പദ്ധതിക്ക് തുടക്കമായി

മൊഗ്രാൽ പുത്തൂർ: കാൽ മുറിച്ചുമാറ്റിയ ഡയാലിസിസ് രോഗിക്ക് വീൽചെയർ നൽകി കുന്നിൽ ആയിഷാ മസ്ജിദ് ചാരിറ്റി കെയർ (AMCC) പദ്ധതിക്ക് തുടക്കം കുറിച്ചു. കിടപ്പുരോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സഹായ ഉപകരണങ്ങൾ എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു. രോഗിക്കുള്ള വീൽചെയർ ചാരിറ്റി കമ്മിറ്റി ഭാരവാഹികളായ ഗഫൂർ ഹാജി, കബീർ ഹാജി എന്നിവർക്ക് കൈമാറിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ചടങ്ങിൽ സിദ്ധീക്ക് ബേക്കൽ അധ്യക്ഷത വഹിച്ചു. ഫാറൂഖ് മൗലവി പ്രാർത്ഥന നടത്തി. ആയിഷാ മസ്ജിദ് ചാരിറ്റി കെയറിന്റെ വരുംകാല ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് മാഹിൻ കുന്നിൽ വിശദീകരിച്ചു.

പരിപാടിയിൽ മാഹിൻ കേളോട്ട്, ടി.എം. ഇഖ്ബാൽ, വാർഡ് മെമ്പർ സമീന സിദ്ധീക്ക്, എം.എ. നജീബ്, സീതി കുന്നിൽ, കെ.ബി. അഷ്റഫ്, അബ്ദുൽ റഹിമാൻ കെ.എം., ഷംസുദ്ദീൻ ചോയ്സ്, കെ.ബി. അബ്ദുൽ റഹിമാൻ, റിഷാദ് കുന്നിൽ, ബി.എം.എ. ഖാദർ, മൊയ്തീൻ കുവൈറ്റ്, മൊയ്തീൻ റഹ്മത്ത്, അബ്ദുല്ല പാസ്പോർട്ട്, അബ്ദുല്ല മേൽപറമ്പ്, സുബൈർ ബേബിഞ്ച, റമീസ്, റഹീസ്, കെ.ടി. ആബിദ്‌, പി.എച്ച്. റഫീഖ്, റഷീദ് മേൽപ്പറമ്പ്, കുഞ്ഞാമു, ഹമീദ് ജെ.കെ.ബി., ബഷീർ മൂപ്പ, ആബിദ് നുനു, ജലാൽ വലിയവളപ്പ്, കെ.ബി. ഷെരീഫ്‌, ഷുക്കൂർ കുന്നിൽ, എ.ആർ. ആബിദ്, ഇർഫാൻ കുന്നിൽ, ബി.എസ്. നസീർ, മജീദ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *