ആലംപാടി: ആലംപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2003 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ഓട്ടോഗ്രാഫ്-03’ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സൗഹൃദ ഓർമ്മകൾ പുതുക്കാനും അധ്യാപകരെ ആദരിക്കാനുമായി സംഘടിപ്പിച്ച ചടങ്ങിൽ നിരവധി പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാറൂഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം കാസർഗോഡ് ഗവൺമെന്റ് കോളേജ് മുൻ പ്രൊഫസർ ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് സോഷ്യൽ പോലീസിങ് ഡിവിഷൻ സബ് ഇൻസ്പെക്ടർ കോർഡിനേറ്റർ രാമകൃഷ്ണൻ ചാലിങ്കാൽ മുഖ്യാതിഥിയായിരുന്നു.
ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സഹപാഠി ഡോ. അബ്ദുല്ല അബ്ദുൽ ഹമീദിന് പൂർവാധ്യാപിക ശോഭ ടീച്ചർ സ്നേഹോപഹാരം സമ്മാനിച്ചു. തുടർന്ന് പൂർവാധ്യാപകരായ രാമകൃഷ്ണൻ മാസ്റ്റർ, സുനിൽ മാസ്റ്റർ, മുനീർ മാസ്റ്റർ, ശോഭ ടീച്ചർ എന്നിവരെ സ്നേഹോപഹാരവും സമ്മാനങ്ങളും നൽകി ആദരിച്ചു. കൂടാതെ വിവിധ മേഖലകളിൽ ഉന്നത നിലയിൽ സേവനമനുഷ്ഠിക്കുന്ന സഹപാഠികളായ ഫാറൂഖ് മാസ്റ്റർ, സഫ്വാൻ, ഉമ്മുകുൽസു എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി വിവിധ കലാമത്സരങ്ങളും അരങ്ങേറി. സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ടീച്ചർ, പൂർവാധ്യാപകരായ രാമകൃഷ്ണൻ മാസ്റ്റർ, സുനിൽ മാസ്റ്റർ, മുനീർ മാസ്റ്റർ, ശോഭ ടീച്ചർ, വാർഡ് മെമ്പർ മാഹിൻ, പി.ടി.എ പ്രസിഡന്റ് അബൂബക്കർ കെ.കെ, ഇബ്രാഹിം പള്ളങ്കോട് എന്നിവർ സംസാരിച്ചു. ഡോ. അബ്ദുല്ല അബ്ദുൽ ഹമീദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സഫ്വാൻ നന്ദിയും പറഞ്ഞു.














Leave a Reply