റിയോ ഡി ജനീറോ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ മങ്ങുന്നു. ഈ മാസം ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ ഇടംപിടിക്കാന്‍ നെയ്മറിന് കഴിഞ്ഞില്ല. ഇതോടെ ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന ബ്രസീല്‍ ഫുട്ബോള്‍ ടീമില്‍ ഇടംപിടിക്കാനുള്ള നെയ്മറിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി. ലോകകപ്പിന് മുന്‍പ് നിര്‍ണായക മത്സരങ്ങള്‍ക്കുള്ള ടീമിലും കാര്‍ലോ ആഞ്ചലോട്ടി നെയ്മറെ ഉള്‍പ്പെടുത്തിയില്ല.
നെയ്മറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്നൊഴിവാക്കി















Leave a Reply