കാസർകോട്: വീട്ടിൽ ഉറങ്ങാൻ കിടന്ന വയോധികയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. ചെർക്കള പാടി കുടിവളപ്പിലെ ദാക്ഷായണി അമ്മ (79)യെ ആണ് കാണാതായത്.
പതിവുപോലെ തിങ്കളാഴ്‌ച രാത്രിയും ഭക്ഷണം കഴിച്ച് വീട്ടിനകത്ത് ഉറങ്ങാൻ കിടന്നതായിരുന്നു ഇവർ. എന്നാൽ രാത്രി 11.30 മണിയോടെ ഇവരെ മുറിയിൽ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സംഭവത്തിൽ ബന്ധുവായ സി.കെ. സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയോധികയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.












Leave a Reply