മൊഗ്രാൽ പുത്തൂർ: കാസർകോട് നിയോജക മണ്ഡലം എം.എൽ.എ കല്ലട്ര മാഹിന്റെ ജനസമ്പർക്ക പരിപാടിയിൽ പഞ്ചായത്തിന്റെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് വികസന പ്രൊപ്പോസൽ സമർപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി.
പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം, റോഡുകളുടെ നവീകരണം, കുടിവെള്ള പ്രശ്നപരിഹാരം, യുവജന-വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റം എന്നിവ ഉൾപ്പെടെ പഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിവേദനവും പ്രൊപ്പോസലും കൈമാറിയത്. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ.ജെ എം.എൽ.എയ്ക്ക് നേരിട്ട് പ്രൊപ്പോസൽ സമർപ്പിച്ചു.
ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ അബ്ബാസ് മൊഗർ, വൈസ് പ്രസിഡന്റ് മൂസ ബാസിത്ത്, പഞ്ചായത്ത് ട്രഷറർ ഇർഫാൻ കുന്നിൽ, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിച്ചു. പഞ്ചായത്തിലെ ജനകീയ ആവശ്യങ്ങൾക്ക് മുൻഗണന നൽകി പരിഹാരം കാണുമെന്ന് എം.എൽ.എ ഉറപ്പുനൽകി.













Leave a Reply