കാസർകോട്: കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ (SH-57) പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 3 മുതൽ ഒക്ടോബർ 10 വരെ റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അറിയിച്ചു.
പൊതുമരാമത്ത് നിരത്ത് വിഭാഗം കാഞ്ഞങ്ങാട് ഉപവിഭാഗത്തിന് കീഴിലാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പ്രവൃത്തി നടക്കുന്ന റൂട്ടുകൾ:
- ചെയിനേജ് 0/000 കി.മീ മുതൽ 0/350 കി.മീ വരെ: കാസർകോട് എം.ജി റോഡ് മുതൽ ചന്ദ്രഗിരി പാലം വരെയുള്ള ഭാഗം.
- ചെയിനേജ് 13/300 കി.മീ മുതൽ 13/600 കി.മീ വരെ: ബേക്കൽ പാലം മുതൽ ബേക്കൽ ജംഗ്ഷൻ വരെയുള്ള ഭാഗം.
മേൽപ്പറഞ്ഞ റൂട്ടുകളിൽ പ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ പ്രസ്തുത റോഡ് ഭാഗികമായി അടച്ചിടുമെന്നും, യാത്രക്കാരും വാഹന ഡ്രൈവർമാരും ആവശ്യമായ സഹകരണം നൽകണമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.












Leave a Reply