‘ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ക്കണം’; ഐ പി എല്‍ ലക്ഷ്യം തുറന്നുപറഞ്ഞ് വൈഭവ് സൂര്യവംശി

ഐപിഎല്‍ 2026 സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണില്‍ രാജസ്ഥാനായി ഉജ്ജ്വല പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോള്‍ ഐപിഎല്ലിലെ തന്റെ ലക്ഷ്യം ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയെന്നതാണെന്ന് പറയുകയാണ് സൂര്യവംശി. ബിസിസിഐ അവാര്‍ഡ്‌സില്‍ വൈഭവ് സൂര്യവംശിക്ക് മുന്നില്‍ ഹര്‍ഷ ബോഗ്ലെ വെച്ച മൂന്ന് ഓപ്ഷനുകളില്‍ നിന്നാണ് ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ക്കുയാണ് ലക്ഷ്യമെന്ന് താരം വെളിപ്പെടുത്തിയത്.

ഐപിഎല്ലിലെ ഏതെങ്കിലും റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡ് തകര്‍ക്കണമെന്നാണ് വൈഭവ് മറുപടി പറഞ്ഞത്. 175 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി കൗമാരതാരം തുറന്നുപറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *