രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള കാരണം തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

ചെന്നൈ: ഐപിഎല്‍ പത്തൊമ്പതാം സീസണിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കൂടുമാറ്റമായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് മാറിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ഒഴിഞ്ഞാണ് സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറിയത്. ആരാധകരെ ഞെട്ടിച്ച തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ സഞ്ജു.

നീണ്ട 11 സീസണുകള്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച സഞ്ജു, ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ്. എന്നാല്‍ 2025 നവംബറില്‍ നടന്ന ട്രേഡിലൂടെ അദ്ദേഹം ചെന്നൈയിലേക്ക് മാറുകയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു സഞ്ജു രാജസ്ഥാന്‍ വിടാനുള് കാരണം വ്യക്തമാക്കിയത്.
രാജസ്ഥാന്‍ റോയല്‍സിലെ എന്റെ സമയം കഴിഞ്ഞുവെന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ടീം വിടാനുള്ള തീരുമാനമെടുത്തത്. ഓരോരുത്തര്‍ക്കും ഓരോ കാലമുണ്ട്. രാജസ്ഥാനൊപ്പമുള്ള എന്റെ ആ കാലഘട്ടം കഴിഞ്ഞു എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. പുതിയൊരു ടീമിനൊപ്പമുളള യാത്ര കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *