സഖാവ് വിജയന്‍ വിജയിക്കട്ടെ, കേരളവും വിജയിക്കും; ആശംസകളുമായി കമല്‍ഹാസന്‍

ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയം ആശംസിച്ച് മക്കള്‍ നീതി മയ്യം നേതാവും രാജ്യസഭാംഗവുമായ കമല്‍ഹാസന്‍. സമൂഹമാധ്യമത്തിലൂടെയാണ് കമല്‍ഹാസന്റെ പ്രതികരണം. സഖാവ് പിണറായി വിജയന് ‘വിജയം’ ആശംസിക്കുന്നു. സഖാവ് വിജയന്‍ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് തന്റെ അഭിപ്രായം എന്നാണ് കമല്‍ഹാസന്‍ കുറിപ്പില്‍ പറയുന്നത്.

‘സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകള്‍ നേരുന്നു. എല്ലാത്തിനുമുപരി കേരളം എന്റെ കേരളം കൂടിയാണ്. ചിലരുടെയെങ്കിലും മനസില്‍ ഞാന്‍ പുറത്തുനിന്നുള്ള ഒരാളാണെന്ന തോന്നലുണ്ടായാല്‍ പോലും കേരളവുമായുള്ള വൈകാരിക ബന്ധം ഞാനെന്നും സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷത്തെകുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകള്‍ നേരാനും കേരളജനതയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നമുക്ക് ശരിയായ തീരുമാനം കൈക്കൊള്ളാം. സഖാവ് വിജയന്‍ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.’ എന്നാണ് കമല്‍ ഹാസന്റെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *