കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അവഹേളിച്ചെന്ന പരാതിയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയതിനെ തുടർന്ന് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
വിവാദമായ സംഭവം
ഡൽഹി ജന്തർ മന്തർ സമരത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജാൻമണിയുടെ വിവാദ പരാമർശം. പ്രധാനമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ മാതാവിനെതിരെയും മോശം പരാമർശം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.
വിഷയം വിവാദമായതോടെ ഇൻസ്റ്റഗ്രാമിലൂടെ ജാൻമണി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അവർ വ്യക്തമാക്കി. എന്നാൽ, മനഃപൂർവം അധിക്ഷേപിച്ച ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന നിലപാടിലായിരുന്നു പരാതിക്കാരായ മഹിളാ മോർച്ച.
‘ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പറഞ്ഞത്’: ജാൻമണിയുടെ വിശദീകരണം
“ഡൽഹിയിലെ ഒരു കണ്ടന്റ് കണ്ട്, അതേക്കുറിച്ച് മീഡിയ ചോദിച്ചപ്പോൾ സംസാരിക്കുക മാത്രമാണ് ചെയ്തത്. ചിലപ്പോൾ ഞാൻ സംസാരിച്ച മലയാളം തെറ്റായി മനസ്സിലാക്കിയതാകാം. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാൻ സംസാരിച്ചത്. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ലായിരുന്നു ആ പ്രതികരണം.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എനിക്ക് നിരന്തരം ഭീഷണി കോളുകളും സന്ദേശങ്ങളും വന്നുതുടങ്ങി. സുഹൃത്തുക്കൾ വിളിച്ച് കാര്യം പറഞ്ഞപ്പോൾ തന്നെ വീഡിയോ നൽകിയവരോട് അത് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.” — ജാൻമണി















Leave a Reply