അശ്ലീല വീഡിയോ കാണിച്ച് 14 കാരനെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പോക്സോ കേസിൽ പിടിയിൽ

കാഞ്ഞങ്ങാട്: മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് 14 വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. അബ്ദുൽ നാസർ (41) എന്നയാളെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടിയെ പ്രതി മൊബൈൽ ഫോണിലൂടെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ദുരുദ്ദേശ്യത്തോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തെത്തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ (POCSO) നിയമപ്രകാരമാണ് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.

തുടർനടപടികൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *