ഭാരതീയ പോസ്റ്റൽ പെൻഷനേഴ്സ് സംഘ് വാർഷിക ജനറൽ ബോഡി യോഗം; മോഹൻദാസ് പ്രസിഡന്റും ദിവാകരൻ സെക്രട്ടറിയും

കാസർകോട്: ഭാരതീയ പോസ്റ്റൽ പെൻഷനേഴ്സ് സംഘ് (ബി.പി.പി.എസ് – ബി.എം.എസ്) വാർഷിക ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു യോഗം ഉദ്ഘാടനം ചെയ്തു. ബി.പി.പി.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. യശോദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബി.പി.പി.എസ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി മന്മഥൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ പ്രവർത്തനങ്ങളെയും ഭാവി കർമ്മപദ്ധതികളെയും കുറിച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. നരേന്ദ്രൻ വിശദീകരിച്ചു.

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ബി. വാസുദേവ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കൊട്ടോടി നാരായണൻ, ബാലകൃഷ്ണ അഡിഗ, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം എ. കാഞ്ചറ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

  • പ്രസിഡന്റ്: മോഹൻദാസ്
  • ജനറൽ സെക്രട്ടറി: ദിവാകരൻ
  • ട്രഷറർ (ഖജാൻജി): ധനഞ്ജയ

Leave a Reply

Your email address will not be published. Required fields are marked *