പി.ടി.എച്ച് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു; പി.എം. മുനീർ ഹാജി ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ (പി.ടി.എച്ച്) കാസറഗോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷററും പി.ടി.എച്ച് ചെയർമാനുമായ പി.എം. മുനീർ ഹാജി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ജനറൽ കൺവീനർ മൊയ്തീൻ കൊല്ലമ്പാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹബീബ് ചെട്ടുംകുഴി, മൂസാ ബാസിത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. കാസറഗോഡ് മുനിസിപ്പാലിറ്റി, വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി വളണ്ടിയർമാർ സംഗമത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *