നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. കണിച്ചിറ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അജീവൻ്റെ ഭാര്യ നദിയ (48) യുടെ മൃതദേഹമാണ് കടിഞ്ഞുമൂല പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് വീട്ടുസാധനങ്ങളും പാത്രങ്ങളും കഴുകുന്നതിനിടെ നദിയ അബദ്ധത്തിൽ പുഴയിൽ വീണത്. കാണാതായതിനെ തുടർന്ന് നാട്ടുകാരും അധികൃതരും ചേർന്ന് നടത്തിയ പ്രാഥമിക തിരച്ചിലിൽ രാവിലെ തന്നെ ഇവരുടെ മൊബൈൽ ഫോൺ പുഴയിൽ നിന്ന് കണ്ടെടുത്തിരുന്നു.

തുടർന്ന് നീലേശ്വരം പോലീസും ഫയർഫോഴ്‌സിൻ്റെ സ്‌കൂബ ടീമും നാട്ടുകാരുടെ സഹകരണത്തോടെ പുഴയിൽ വിപുലമായ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് കടിഞ്ഞുമൂല പാലത്തിനടുത്തുവെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *