മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു സാംസണ്‍ ഓപ്പണറായി തിരിച്ചെത്തിയശേഷമെന്ന് തുറന്നുപറഞ്ഞ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യയെ കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായതെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ പറഞ്ഞു.
ലോകകപ്പില്‍ എടുത്ത തന്ത്രപരമായ ഒരു തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സൂര്യ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം എടുത്തു പറഞ്ഞത്. ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടം കൈയന്‍മാര്‍ വരുന്നതുകൊണ്ട് എതിരാളികള്‍ ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ചും പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ ഉപയോഗിച്ചും ഇന്ത്യയെ കുടുക്കാന്‍ തുടങ്ങി. ഇതോടെയാണ് സഞ്ജുവിനെ വീണ്ടും ഓപ്പണറായി കളിപ്പിക്കാന്‍ തീരുമാനിച്ചത്. അത് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.















Leave a Reply