അൽ മദ്‌റസത്തുൽ ബദ്രിയ റഹ്മത്ത് നഗറിൽ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചെങ്കള: റഹ്മത്ത് നഗർ അൽ മദ്‌റസത്തുൽ ബദ്രിയയിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. രാവിലെ മദ്‌റസ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട് എൻജിനീയർ ശംസുദ്ദീൻ ഹാജി ദേശീയ പതാക ഉയർത്തി.

തുടർന്ന് നടന്ന ഔദ്യോഗിക പരിപാടിയിൽ മഹല്ല് ഖത്തീബ് അബ്ദുസ്സലാം അസ്ഹരി കയ്യം ഉദ്ഘാടനം നിർവഹിച്ചു. ഹാരിസ് ദാരിമി ബെദിര അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് സെക്രട്ടറി അബ്ദുൽ ഗഫൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മദ്‌റസ സദർ മുഅല്ലിം റംഷീദ് അർഷദി സ്വാഗതവും അബ്ദുൽ റഹ്‌മാൻ അസ്‌നവി നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ അബ്ദുൽ റഹ്‌മാൻ ഹനീഫി, സിദ്ദീഖ് മൗലവി, ഹനീഫ് ചെങ്കള, എം. എം. അബ്ദുൽ ഖാദർ, ഹൈദർ ചെങ്കള, ബഷീർ, അഷ്‌റഫ്, റൗഫ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *