കാസർകോട്: മഞ്ചേശ്വരം ഇച്ചിലംകോട് ദീനാർ നഗറിലെ വീട്ടിൽ കുമ്പള എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ നിരോധിത രാസലഹരിയായ മെത്താംഫിറ്റമിൻ പിടികൂടി. സംഭവത്തിൽ വീട്ടുടമസ്ഥന്റെ മകനെ എക്സൈസ് അറസ്റ്റ് ചെയ്തു. ദീനാർ നഗറിലെ ‘ദീരുൾ സഫ’ ഹൗസിൽ മൊയ്‌ദീൻ ഫൈറൂസ് (32) ആണ് പിടിയിലായത്.
വീട്ടിൽ നടത്തിയ പരിശോധനയിലാണ് യുവാവിൽ നിന്നും 0.85 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് സംഘം കണ്ടെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. ഇതിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
ഇൻസ്പെക്ടർ കെ. വി. ശ്രാവണിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. പ്രിവൻ്റിവ് ഓഫീസർമാരായ എം. വി. ജിജിൻ, മൊയ്‌തീൻ സാദിക്ക്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത്, വി. ജിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹരിശ്രീ, എക്സൈസ് ഡ്രൈവർ ക്രിസ്റ്റി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.














Leave a Reply