ആസ്റ്റർ ലാബ്സിന്റെ കേരളത്തിലെ 300-ാമത് ലാബ് സീതാംഗോളിയിൽ പ്രവർത്തനമാരംഭിച്ചു

സീതാംഗോളി: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ (Aster DM Healthcare) കീഴിലുള്ള ആസ്റ്റർ ലാബ്സിന്റെ (Aster Labs) കേരളത്തിലെ 300-ാമത് ലാബ് കാസർകോട് സീതാംഗോളിയിലെ ഒമാൻ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. ഓഗസ്റ്റ് 10 തിങ്കളാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം അഷ്‌റഫ് ലാബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫിദ ഉജംപദവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടന പ്രഭാഷണം നടത്തി. പ്രമുഖ വ്യക്തിത്വമായ അബ്ബാസ് ഫൈസി പുത്തിഗെ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

‘Quality, Trust, Care’ എന്ന അടിസ്ഥാന മൂല്യങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന ആസ്റ്റർ ലാബ്സ്, ലോകോത്തര നിലവാരത്തിലുള്ള രോഗനിർണ്ണയ സൗകര്യങ്ങളാണ് സീതാംഗോളിയിലും ഒരുക്കിയിരിക്കുന്നത്. കൃത്യവും വേഗത്തിലുമുള്ള പരിശോധനാ ഫലങ്ങൾ ഉറപ്പുവരുത്തുന്ന ഈ അത്യാധുനിക ലാബിന്റെ സേവനം, സീതാംഗോളിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് വലിയൊരു ആശ്വാസമാകും.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി +91 90374 31420 എന്ന നമ്പറിലോ www.asterlabs.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *