കാസർകോട്: ലഹരിമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്നവർക്കെതിരെ നടപടി കർശനമാക്കി പൊലീസ്. പിറ്റ് എൻഡിപിഎസ് (PIT NDPS) ആക്ട് പ്രകാരം കാസർകോട് ജില്ലയിൽ ഒരാൾ കൂടി കരുതൽ തടങ്കലിലായി. പാടി ബെല്ലൂരടുക്ക കല്ലക്കട്ട സ്വദേശി അബ്ദുൾ മുനമ്പർ എന്ന അബ്ദുൾ മുനവീർ (29) ആണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിച്ചത്. വിദ്യാനഗർ ഇൻസ്പെക്ടർ വിജയൻ മേലേത്തിൻ്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ അബ്ദുൾ മുനവീറിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം എൻ.ഡി.പി.എസ് (NDPS) കേസുകൾ നിലവിലുണ്ട്. ഇതിനുപുറമെ മറ്റ് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.













Leave a Reply