കാസർകോട് അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച ഏഴ് വയസ്സുകാരി മരിച്ചു. പുത്തൂർ മജൽ സ്വദേശിയും പ്രവാസിയുമായ പ്രശാന്തിന്റെയും മാളവികയുടെയും മകൾ അൻഷിക (7) ആണ് മരണപ്പെട്ടത്.

ശനിയാഴ്ച പുലർച്ചെയോടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കുട്ടിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു അൻഷിക.

പായിച്ചാൽ ചൈതന്യ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

മകളുടെ അപ്രതീക്ഷിത വേർപാട വിവരമറിഞ്ഞ് ഗൾഫിലുള്ള പിതാവ് പ്രശാന്ത് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *