കാസർകോട്: നഗരത്തിൽ പുതുതായി രൂപീകരിച്ച ‘ലയൺസ് ക്ലബ്ബ് ഓഫ് കാസർകോട് ഹെറിറ്റേജ് സിറ്റി’യുടെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആർ. കെ. മാളിൽ വെച്ച് നടക്കും. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ടൈറ്റസ് തോമസാണ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
അജാനൂർ ക്ലബ്ബ് പ്രസിഡന്റ് സി. എം. കുഞ്ഞബ്ദുള്ള ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഫസ്റ്റ് വൈസ് ഗവർണർ സൂരജ്, സെക്കൻഡ് വൈസ് ഗവർണർ വത്സല, മുൻ ഗവർണർ ആർ. കെ. ഗുപ്ത എന്നിവർ വിശിഷ്ടാതിഥികളായി പങ്കാളികളാകും. ക്ലബ്ബിന്റെ സാമൂഹിക സേവന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ചടങ്ങിൽ അർഹരായവർക്കുള്ള വീൽചെയറുകളുടെ വിതരണവും നടക്കും.
ക്യാബിനറ്റ് സെക്രട്ടറി വി. ഗോപി, പ്രിൻസിപ്പൽ സെക്രട്ടറി വി. വേണുഗോപാൽ, റീജിയണൽ ചെയർപേഴ്സൺ ബിന്ദു ഗോപിനാഥ്, സോൺ ചെയർപേഴ്സൺ എം. എ. നാസർ ചെർക്കളം എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
കാസർകോട് നഗരത്തിലെ ആറാമത്തെ ലയൺസ് ക്ലബ്ബാണ് പ്രവർത്തനം ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള 200-ഓളം രാജ്യങ്ങളിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന ലയൺസ് പ്രസ്ഥാനത്തിന്റെ പ്രധാന മുഖമുദ്ര ജനസേവനമാണ്. ജൂനിയർ ചേംബർ ഇന്റർനാഷണലിലൂടെ (JCI) സംഘടനാ രംഗത്ത് വളർന്നുവന്ന പ്രവൃത്തിപരിചയമുള്ള സൗഹൃദനിരയാണ് പുതിയ ക്ലബ്ബിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് കെ. ടി. സുഭാഷ് നാരായണൻ, സെക്രട്ടറി ഉനൈസ് പി., ട്രഷറർ വി. ഗണേഷ് പ്രഭു എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.













Leave a Reply