ചെങ്കള: ചെങ്കള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ ആദർശ സമ്മേളനവും സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. മാര നൂറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്റസയിൽ വെച്ച് നടന്ന പരിപാടി സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഒ.എം.എസ് മദനി തങ്ങൾ ഓലമുണ്ട ഉദ്ഘാടനം ചെയ്തു.
റെയ്ഞ്ച് പ്രസിഡന്റ് ഹാരിസ് ദാരിമി ബെദിര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബൂലബീബ് ഹിമമി കാനാക്കോട് മുഖ്യ വിഷയവതരണം നടത്തി. ജനറൽ സെക്രട്ടറി അബ്ദുസ്സലാം ബെളിഞ്ചം സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിൽ സുഹൈൽ ഫൈസി കമ്പാർ, എം.കെ. മുഹമ്മദ് കുഞ്ഞി ഹാജി, ബഷീർ മാളിക, എം.എ.എച്ച്. മഹ്മൂദ് ഹാജി, ബി.എം.എ. കാദർ ഹാജി, മുഹമ്മദ് കുഞ്ഞി ബേർക്ക, അബ്ദുൽ റഹ്മാൻ അസ്‌നവി, അബൂബക്കർ മൗലവി നാരമ്പടി, അഷ്‌റഫ് ഫൈസി ചെറൂണി, റംഷീദ് അർഷദി കൊമ്പോട്, സലാം അസ്‌നവി, അബ്ദുല്ല അസ്‌നവി പാണലം, എം.സി. ഹസ്സൈനാർ, എം. മുഹമ്മദ് കുഞ്ഞി, അബ്ദുൽ കാദർ, നൗഷാദ് എം.കെ, മുസ്തഫ എം.എസ്, സുനൈഫ് എം.കെ, ജസീം, ബത്തിഷ, അസീസ് ഗോവ, സാദിഖ്, മുസ്തഫ, നിഹാൽ മെനങ്കോട് തുടങ്ങിയ പ്രമുഖ നേതാക്കളും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.
സെക്രട്ടറി ഹാഫിള് ദാരിമി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.













Leave a Reply