കാസർകോട്: ചെർക്കളയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ചെർക്കള കുഞ്ഞിക്കര സ്വദേശി പി. ഉണ്ണികൃഷ്‌ണനെ (26) ആണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെ വിദ്യാനഗർ എസ്.ഐ വിജയൻ മേലത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് 2.730 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
ലഹരി കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത വിദ്യാനഗർ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.













Leave a Reply