കാഞ്ഞങ്ങാട്: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതി കേരള കാഞ്ഞങ്ങാട് യൂണിറ്റിന്റെയും അടിയാർകാവ് ശ്രീ കരിഞ്ചാമുണ്ടിയമ്മ ദേവസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ സ്പെഷ്യാലിറ്റി ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 09 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അടിയാർകാവിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം അടിയാർകാവ് കാരണവർ ശ്രീ. ചന്ദ്രബാബു മേലടുക്കം നിർവ്വഹിക്കും.
ക്യാമ്പിന്റെ പ്രത്യേകതകൾ:
- അസ്ഥിരോഗങ്ങൾ, അലർജി, ശിശുരോഗങ്ങൾ, ഉദരസംബന്ധമായ അസുഖങ്ങൾ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക ചികിത്സ.
- വാതസംബന്ധമായ രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള അസ്ഥിസാന്ദ്രത പരിശോധനയും (Bone Density Test) അതിന്റെ പൂർണ്ണമായ റിപ്പോർട്ടും സൗജന്യമായി ലഭിക്കും.
- കാസർഗോഡ് ജില്ലയിലെ പ്രമുഖ ഹോമിയോ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പിൽ എല്ലാ അസുഖങ്ങൾക്കുമുള്ള പരിശോധനകളും മരുന്നുകളും പൂർണ്ണമായും സൗജന്യമായിരിക്കും.
- ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഉച്ചയ്ക്ക് 1 മണിക്ക് ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
9074577579, 9744694365, 7025997347














Leave a Reply