കാസർകോട് ഉൾപ്പെടെ 11 ജില്ലകളിൽ മിന്നൽ പ്രളയ സാധ്യത മുന്നറിയിപ്പ്

കാസർകോട്: സംസ്ഥാനത്ത് മഴക്കെടുതിയും ജലനിരപ്പും ഉയർന്ന പശ്ചാത്തലത്തിൽ കാസർകോട് ഉൾപ്പെടെ 11 ജില്ലകളിൽ മിന്നൽ പ്രളയ (Flash Flood) മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. ബുധനാഴ്ച രാവിലെ 8.30 മണിവരെ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *