കാസർകോട്: കുമ്പള-മുള്ളേരിയ കെഎസ്‌ടിപി റോഡിൽ വീണ്ടും വാഹനാപകടം. റോഡിൽ നിന്ന് തെന്നി നീങ്ങി നിയന്ത്രണം വിട്ട കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഭാസ്‌കര നഗറിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മുള്ളേരിയ സ്വദേശികളായ യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മുള്ളേരിയ ഭാഗത്തുനിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഭാസ്‌കര നഗർ എത്തിയപ്പോൾ പെട്ടെന്ന് നിയന്ത്രണം തെറ്റി റോഡിൽ നിന്ന് തെന്നിമാറിയ കാർ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
നേരത്തെയും നിരവധി വാഹനാപകടങ്ങൾ നടന്നിട്ടുള്ള മേഖലയിലാണ് ഇന്നും അപകടം ആവർത്തിച്ചത്. ഈ ഭാഗത്ത് റോഡിലെ തെന്നൽ മൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നും കൃത്യമായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.














Leave a Reply