ചെങ്കള: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർഗോഡ് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന മർഹും പ്രൊഫസർ കെ. ആലിക്കുട്ടി ഉസ്താദിന്റെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും റഹ്മത്ത് നഗർ ബദ്റുന്നൂറ് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
ജീവിതത്തിൽ തഖ്വയും വിനയവും കൈവിടാതെ സൂക്ഷിക്കുകയും ഉന്നതിയുടെ പടവുകൾ കീഴടക്കുകയും ചെയ്ത മഹദ് വ്യക്തിത്വമായിരുന്നു ആലിക്കുട്ടി ഉസ്താദെന്ന് അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
റഹ്മത്ത് നഗർ ജമാഅത്ത് ഖത്തീബ് അബ്ദുസ്സലാം അസ്ഹരി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ചെങ്കള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഹാരിസ് ദാരിമി ബെദിര അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ റഹ്മത്ത് നഗർ ജമാഅത്ത് പ്രസിഡന്റ് ഷംസുദ്ധീൻ ഹാജി, ജനറൽ സെക്രട്ടറി ബി. കെ. അബ്ദുൽ ഗഫൂർ, എം. എം. അബ്ദുൽ ഖാദർ, ഹനീഫ് പാറ, ഹനീഫ് ചെങ്കള, അബ്ദുറഹ്മാൻ അസ്നവി, ഇബ്രാഹിം മദനി, ഇബ്രാഹിം ഹനീഫി, അസ്ലം റഹ്മത്ത് നഗർ തുടങ്ങിയവർ സംസാരിച്ചു.














Leave a Reply