കുണ്ടംകുഴി: ബേഡകം മീത്തൽ വീട് തറവാട്ടിൽ അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള നെൽകൃഷിയിറക്കൽ ആഗസ്റ്റ് 13-ന് ‘നാട്ടി മഹോത്സവ’മായി ആഘോഷിക്കും. ബേഡകം പാടശേഖരത്തിലെ എട്ട് ഏക്കറോളം വരുന്ന വയലുകളിലാണ് കൃഷിയിറക്കുന്നത്.
തെയ്യംകെട്ടുമായി ബന്ധപ്പെട്ട രാശി ചിന്തയും വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരണ യോഗവും നവംബർ ഒന്നിന് രാവിലെ 10 മണി മുതൽ തറവാട്ടിൽ വെച്ച് നടക്കും.
ചടങ്ങിന്റെ ഭാഗമായി തറവാടിലേക്ക് ആവശ്യമായ സൗണ്ട് സിസ്റ്റവും പോഡിയവും തറവാട് പ്രവാസി കൂട്ടായ്മ ഭാരവാഹികൾ ഭരണസമിതിക്ക് കൈമാറി.
തറവാട്ടിൽ ചേർന്ന സംഘാടക സമിതി ആലോചനാ യോഗത്തിൽ കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്ര സ്ഥാനികൻ കുഞ്ഞിരാമൻ വെളിച്ചപ്പാടൻ, തറവാട് ഭരണസമിതി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, ബേഡകം പ്രാദേശിക കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.














Leave a Reply