തൃക്കരിപ്പൂരിൽ 52-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: തൃക്കരിപ്പൂർ വടക്കേകൊവ്വലിൽ 52-കാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പുവിന്റെ മകൻ വൽസരാജിന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ തറവാട് വീട്ടിലെ കിണറ്റിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്‌സും ചന്തേര പൊലീസും ഉടൻ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടന്ന് മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

സംസ്കാരം ഞായറാഴ്ച ഉദിനൂരിൽ നടക്കും. കാഞ്ഞങ്ങാട് കല്യാൺ റോഡ് സ്വദേശിനിയായ ബിന്ദു, റിട്ട. തഹസിൽദാർ കെ.വി. രാഘവന്റെയും സരോജിനിയുടെയും മകളാണ്.

മക്കൾ: അർജുൻ.

മരുമകൾ: അനുശ്രീ.

സഹോദരങ്ങൾ: പ്രകാശൻ, അഡ്വ. സന്തോഷ്, ബീന, അനന്തവല്ലി.

Leave a Reply

Your email address will not be published. Required fields are marked *