കുമ്പള: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക, നീർച്ചാൽ, മെനസിനിപ്പാറ സ്വദേശിയായ മുഹമ്മദ് റഫീഖിനെ (23) ആണ് കുമ്പള പൊലീസ് പിടികൂടിയത്.
ഇയാളിൽ നിന്ന് 60.95 ഗ്രാം കഞ്ചാവും സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കുമ്പള, അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയ റോഡിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള എസ്.ഐ മാരായ പി.വി. മനു, കെ.പി. ഗണേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാഹനം തടഞ്ഞു നിർത്തി പരിശോധന നടത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.














Leave a Reply