കാസർകോട്: പുല്ലൂർ തട്ടുമ്മൽ സ്വദേശിയായ യുവാവ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മുട്ടിൽ വീട്ടിൽ രഘു (42) ആണ് നിര്യാതനായത്.
പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കുടുംബം:
- അച്ഛൻ: പരേതനായ നാരായണൻ
- അമ്മ: പരേതയായ ജാനകി
- ഭാര്യ: യശസ്വിനി
- മകൾ: വംശി
- സഹോദരങ്ങൾ: രവി, മനോജ്, രമ














Leave a Reply