ദമ്മാം: സൗദി അറേബ്യ സന്ദർശനത്തിനായി ദമ്മാമിൽ എത്തിയ മുൻ ദമ്മാം ഐ.എം.സി.സി (IMCC) നേതാവും നിലവിലെ ഐ.എൻ.എൽ (INL) ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ മാഹിൻ മേനത്തിന് ദമ്മാം ഐ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
ചടങ്ങിൽ വെച്ച് ദമ്മാം ഐ.എം.സി.സി നൽകിയ പ്രത്യേക സ്നേഹോപഹാരം മാഹിൻ മേനത്ത് ഏറ്റുവാങ്ങി. റാഷിദ് കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹനീഫ് അറബി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഹാരിസ് എസ്. എ. എരിയപ്പാടി, ഖലീൽ ചട്ടഞ്ചാൽ, നബീൽ ഇരിക്കൂർ, ഇബു എരിയപ്പാടി എന്നിവർ സംസാരിച്ചു. ഐ.എം.സി.സിയുടെ ആദരവിന് മാഹിൻ മേനത്ത് മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ചു.
ചടങ്ങിൽ ഇർഷാദ് കളനാട് സ്വാഗതവും കെബീർ എസ്. എ. നന്ദിയും പറഞ്ഞു.














Leave a Reply