കാസർകോട്: ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി. സ്റ്റേഷൻ റോഡിലെ വി.എസ് കോംപ്ലക്‌സിനു സമീപത്തു നിന്നാണ് ഏകദേശം 80 സെൻ്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ഹോസ്‌ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ദിനേശൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ചെടി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ചെടി ആരാണ് നട്ടുവളർത്തിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
പ്രിവൻ്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ.കെ. അരുൺ, എം. ശ്യാംജിത്ത്, ടി.വി. അതുൽ, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.














Leave a Reply