കാസർകോട് പ്രവാസി യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: വിദേശത്തുനിന്നും മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ പ്രവാസി യുവാവിനെ വീടിന്റെ സിറ്റൗട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി പൊയ്യക്കര കല്ലിങ്കാലിലെ കെ.വി കൃപേഷ് (38) ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് കൃപേഷിനെ വീടിന്റെ സിറ്റൗട്ടിൽ തൂങ്ങിയ നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളപ്പിൽ കൃഷ്ണന്റെയും എ.വി ശാരദയുടെയും മകനാണ്. മാസങ്ങൾക്ക് മുൻപാണ് കൃപേഷ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.

സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും.

സഹോദരങ്ങൾ: സിന്ധു വിനോദ്, നിമ്മി സനൽ.

മാനസിക പിരിമുറുക്കങ്ങൾക്ക് സഹായം തേടാൻ ദിശ ഹെൽപ്‌ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവ ഉപയോഗിക്കുക

Leave a Reply

Your email address will not be published. Required fields are marked *