ബംഗളൂരുവിൽ വാഹനാപകടം: കാസർകോട് പനത്തടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കാസർകോട്: ബംഗളൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പനത്തടി സ്വദേശിയായ യുവാവ് മരണപ്പെട്ടു. പനത്തടി പുലിക്കടവ് സ്വദേശിയും ബംഗളൂരുവിൽ എഞ്ചിനീയറുമായ നിധിൻ പ്രകാശ് (30) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ ശേഷം താമസസ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിധിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞതിനെ തുടർന്ന് യുവാവിന്റെ പിതാവും ബന്ധുക്കളും ബംഗളൂരുവിലേക്ക് തിരിച്ചു.

പുലിക്കടവിലെ പ്രകാശിന്റെയും പനത്തടിയിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ലക്ഷ്മിയുടെയും മകനാണ് നിധിൻ പ്രകാശ്. കാസർകോട് കോടതിയിലെ അഭിഭാഷകനായ മിഥുൻ, കിരൺ എന്നിവർ സഹോദരങ്ങളാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *