ആസ്ക് ആലംപാടി ജി.സി.സി കമ്മിറ്റിയുടെ ‘സ്നേഹസമ്മാനം’; ഉപഹാര സമർപ്പണ ചടങ്ങ് വെള്ളിയാഴ്ച

ആലംപാടി: ആസ്ക് ആലംപാടിയുടെ നേതൃത്വത്തിൽ ജി.സി.സി കമ്മിറ്റി ഒരുക്കുന്ന ‘സ്നേഹസമ്മാനവും’ അനുമോദന ചടങ്ങും ജൂലൈ 10 വെള്ളിയാഴ്ച നടക്കും. ജി.എച്ച്.എസ്.എസ് ആലംപാടിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹസമ്മാന വിതരണവും, 2025-26 അധ്യയന വർഷത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾ, അധ്യാപകർ, പി.ടി.എ കമ്മിറ്റി എന്നിവർക്കുള്ള സ്നേഹോപഹാര സമർപ്പണവുമാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ ഡോക്ടറേറ്റ് നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഡോ. അബ്ദുൽ ഹമീദിനെ ചടങ്ങിൽ വെച്ച് പ്രത്യേകം ആദരിക്കും.

വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആലംപാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചാണ് പരിപാടി നടക്കുക. വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ അനൂപ് സി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മൈ ഭാരത് കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ആശ ഫ്രാൻസിസ് സി മുഖ്യഅതിഥിയായിരിക്കും.

നാട്ടിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പി.ടി.എ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും. പരിപാടി വൻ വിജയമാക്കാൻ എല്ലാവരുടെയും സഹകരണവും സാന്നിധ്യവും ഉണ്ടാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *