സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്‌

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 90 രൂപയും, പവന് പവന് 720 രൂപയുമാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 14, 780 രൂപയാണ് വില വരുന്നത്. 1 പവന്‍ സ്വര്‍ണത്തിന് 1,18, 240 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,18,960 രൂപയായിരുന്നു വില. ജനുവരിയില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡായ പവന് 1,31,160 രൂപ എന്ന നിരക്കില്‍ നിന്നും സ്വര്‍ണവില താഴേക്ക് വരുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില കൂടുമെന്നാണ് കരുതിയതെങ്കിലും വിപണിയിലെ ക്രൂഡ് ഓയില്‍ മൂല്യവര്‍ധനയടക്കം ചെലുത്തിയ സ്വാധീനത്തില്‍ ഡോളര്‍ മൂല്യം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *