തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലത്ത് സംസ്ഥാനത്തില്‍ 200 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം ഭരണത്തിലെ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന് 200 പാലങ്ങള്‍ ലഭിച്ചുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
2021ല്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേല്‍ക്കുമ്പോള്‍ 100 പാലങ്ങള്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുക എന്നായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ പ്രത്യേക സംവിധാനം ആരംഭിച്ചു. ഇപ്പോള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 2,000 കോടി രൂപയിലധികം ചെലവഴിച്ച് 200 പാലങ്ങള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെയെന്ന് മുഹമ്മ?ദ് റിയാസ് പറഞ്ഞു. ഈ വിജയത്തിന് വേണ്ടി കൂടെനിന്ന എല്ലാവര്ക്കും മന്ത്രി നന്ദി അറിയിച്ചു.
‘100 പാലങ്ങള്‍ പണിയണമെന്ന് ലക്ഷ്യമിട്ടു, പക്ഷെ 200 എണ്ണം നാടിന് സമ്മാനിക്കാന്‍ കഴിഞ്ഞു’; മുഹമ്മദ് റിയാസ്















Leave a Reply