ടി20 റാങ്കിംഗില്‍ റെക്കോര്‍ഡ് കുതിപ്പുമായി സഞ്ജു സാംസണ്‍

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ റെക്കോര്‍ഡ് കുതിപ്പുമായി മലയാളി താരം സഞ്ജു സാംസണ്‍. ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഐസിസി പുറത്തിറക്കിയ ടി20 റാങ്കിംഗില്‍ 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 40-ാം സ്ഥാനത്തെത്തി. ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ പുറത്താകാതെ 97 റണ്‍സടിച്ച് ടീമിന് സെമി ടിക്കറ്റ് നേടിക്കൊടുത്ത പ്രകടനമാണ് സഞ്ജുവിന്റെ റെക്കോര്‍ഡ് കുതിപ്പിന് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *