ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ ന്യൂകാസില്‍ യുണൈറ്റഡും സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും നേര്‍ക്കുനേര്‍ വന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം 1-1 എന്ന നിലയില്‍ സമനിലയില്‍ അവസാനിച്ചു. സ്വന്തം തട്ടകമായ സെന്റ് ജെയിംസ് പാര്‍ക്കില്‍ വിജയമുറപ്പിച്ച ന്യൂകാസിലിനെ ഇഞ്ചുറി ടൈമിലെ പെനാല്‍റ്റി ഗോളിലൂടെയാണ് ബാഴ്സലോണ തളച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഗോള്‍ രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. 86-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഹാര്‍വി ബാണ്‍സ് ന്യൂകാസിലിനായി ഗോള്‍ നേടി. ജേക്കബ് മര്‍ഫി നല്‍കിയ മനോഹരമായ ക്രോസ് സ്വീകരിച്ച ബാണ്‍സ് ബാഴ്സലോണ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു.
















Leave a Reply