ഇനി പഠനകാലം; കുട്ടികൾ നാളെ സ്കൂളിലേക്ക്

തിരുവനന്തപുരം: രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. കുട്ടികളെ വരവേൽക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ സ്കൂളുകളിൽ പൂർത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കും.

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്കൂൾതലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുക. ഒപ്പം വേദികളിൽ സൈബർ സുരക്ഷ പ്രതിജ്ഞയുമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *