‘ചേട്ടൻ തീയാ..’ ഫൈനലിലും ഫിഫ്റ്റി അടിച്ച്സഞ്ജു

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി സഞ്ജു സാസംണ്‍. 44 പന്തില്‍ 88 റണ്‍സുമായി താരം ഇപ്പോഴും ക്രീസിലുണ്ട്. അഭിഷേക് ശര്‍മയുടെ (21 പന്തില്‍ 52) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിട്ടുണ്ട്. ഇഷാന്‍ കിഷന്‍ (43) സഞ്ജുവിനൊപ്പം ക്രീസിലുണ്ട്.
തകര്‍പ്പന്‍ തുടക്കമാണ് സഞ്ജു – അഭിഷേക് സഖ്യം ഇന്ത്യക്ക് നല്‍കിയത്. 98 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തില്‍ 52 റണ്‍സ് നേടി. മൂന്ന് സിക്‌സും ആറ് ഫോറും നേടിയ അഭിഷേക്. എട്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്. പിന്നാലെ ക്രീസില്‍ ഒന്നിച്ച ഇഷാന്‍ – സഞ്ജു സഖ്യം ഇതുവരെ 93 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *