തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ 4 പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവില്‍ 9 മൃതദേഹങ്ങളില്‍ 8 പേരുടെയും മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു. ഒരാളുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഡി എന്‍ എ ഫലം മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ലഭ്യമാക്കും. ഒരാളുടെ ഡി എന്‍ എ സാമ്പിള്‍ എടുക്കാന്‍ കാത്തിരിക്കുന്നു. എല്ലാ കണക്കുകളും ക്രോഡീകരിച്ച് വ്യക്തമാ ക്കുമെന്നും കളക്ടര്‍ അറിയിച്ചു.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല; 9 മൃതദേഹങ്ങളില്‍ 8 പേരുടെയും വിട്ടു നല്‍കിയെന്ന് ജില്ലാ കളക്ടര്‍















Leave a Reply