ചില്ലറക്കാരല്ല!, ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിവീസിനോട് ഇതുവരെ ജയിക്കാനായിട്ടില്ല

ടി 20 ലോകകപ്പ് 2026 ന്റെ കാലാശപ്പോരിന് നാളെ അരങ്ങുണരുകയാണ്. ആതിഥേയരായ ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് കിരീടപ്പോരാട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടുക. സെമിഫൈനലില്‍ അപരാജിതരായ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവികള്‍ എത്തുന്നത്. ആവേശ സെമി പോരില്‍ ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ എത്തുന്നത്.

ബൈ ലേറ്ററല്‍ സീരീസുകളില്‍ കിവികള്‍ക്കെതിരെ ഇന്ത്യയ്ക്ക് മൃഗീയ ആധിപത്വം ഉണ്ടെങ്കിലും ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇതുവരെ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ല. 2007 ല്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിനും 2016 ഏറ്റുമുട്ടിയപ്പോള്‍ 47 റണ്‍സിനും 2021 ല്‍ ഏറ്റുമുട്ടിയപ്പോള്‍ എട്ട് വിക്കറ്റിനും ഇന്ത്യയ്ക്ക് അടിയറവ് പറയേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *