ചെര്‍ക്കള: ഇന്നലെ രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ബിജോയിയുടെ ഉടമസ്ഥതയിലുള്ള മേഘ കണ്‍സ്ട്രക്ഷന്റെ ടോറസ് ലോറിക്കാണ് തീപിടിച്ചത്. ദേശീയപാത നിര്‍മ്മാണത്തിനിടെ എന്‍ജിന്‍ ഭാഗത്തുനിന്നും പെട്ടെന്ന് തീ ആളിക്കത്തുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ സതീശന്‍ പുറത്തേക്ക് ചാടിയതിനാല്‍ വലിയൊരു അപകടം ഒഴിവായി.
വിവരമറിഞ്ഞ ഉടന്‍ കാസര്‍ഗോഡ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. ഗ്രേഡ് മെക്കാനിക്ക് സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ഇ. പ്രസീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് ഓഫീസര്‍മാരായ ജെ.എ. അബയ്‌സെന്‍, അരുണ്‍ പി. നായര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
















Leave a Reply