കോയിപ്പാടിയില്‍ യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

കോയിപ്പാടി കടപ്പുറത്ത് യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോയിപ്പാടി കടപ്പുറം സ്വദേശിയായ ലതീഫിനാണ് (28) മര്‍ദ്ദനമേറ്റത്. കുറ്റാരോപിതരായ സജന്‍, മണി, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബുധനാഴ്ച രാത്രി 7.45ടെയാണ് വാക്കുതര്‍ക്കവും ആക്രമണവും നടന്നത്. കോയിപ്പാടി കടപ്പുറം ഭാഗത്ത് വെച്ച് യുവാവിനെ തടഞ്ഞുനിര്‍ത്തി ‘നീ എവിടേ പോകുന്നു’ എന്ന് ചോദിച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ആക്രമണം നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഒന്നാം പ്രതി സജന്‍ യുവാവിന്റെ തലയ്ക്കും മുഖത്തും ബിയര്‍ കുപ്പികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായും, മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തിയതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *