കളത്തൂരില്‍ വയോധിക വീട്ടിനകത്ത് മരിച്ച നിലയില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളത്തൂരില്‍ വയോധികയെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്ക റോഡിലെ അബൂബക്കറിന്റെ ഭാര്യ ആമിന(70)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. സിമന്റ് ഷീറ്റിട്ട ചെറിയ വീട്ടിലാണ് ആമിന താമസം. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി നോക്കിയപ്പോഴാണ് മൃതദേഹം വീട്ടിനകത്തു കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നു സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കുവാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: മുബീന, ബുഷ്റ, ഹമീദ്.

Leave a Reply

Your email address will not be published. Required fields are marked *