കാസര്‍കോട്ട് വോട്ടെടുപ്പിനുള്ള ഒരുക്കം അവസാന ഘട്ടത്തിലേക്ക്: പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം പൂര്‍ത്തിയായി

കാസര്‍കോട് : വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗികതയ്യാറെടുപ്പു പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് സുഗമവും കുറ്റമറ്റതുമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നടത്തിവന്ന വിപുലമായ പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി. ഫെബ്രുവരി ഒമ്പതിനാണ് പരിശീലനം ആരംഭിച്ചത്. പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍, സെക്ടര്‍ ഓഫീസര്‍മാര്‍, എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് ടീം, പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, സെക്ടര്‍ ഓഫിസര്‍മാര്‍, കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ഇതിന്റെ ഭാഗമായി പ്രത്യേക പരിശീലനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *